
സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളിലെ അധ്യാപക‑നിയമനങ്ങള്‍ക്കും,സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കി കേരളം. കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെ ആറ് പുനഃപരിശോധന ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതിയിലുള്ളത്.
പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിച്ചത്.കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നായിരുന്നു നീക്കത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ വിശദീകരണം.
സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള 28 അപ്പീലുകള്‍ പരിഗണിച്ചായിരുന്നു വിധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.