
എഴുത്തുകാരി, മാധ്യമപ്രവർത്തക, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ കെ എ ബീന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ നിന്ന് വിരമിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഓഫിസിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി പ്രവർത്തിച്ചു വരുമ്പോൾ സ്വയം വിരമിക്കുകയായിരുന്നു. കേരള കൗമുദിയിൽ പത്രപ്രവർത്തനമാരംഭിച്ച ബീന തുടർന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 1991ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നു.
തിരുവനന്തപുരം ആകാശവാണിയിലെയും ദൂരദർശൻ കേന്ദ്രത്തിലെയും ആദ്യത്തെ വനിതാ ന്യൂസ് എഡിറ്റർ ആയിരുന്നു. ഡിഎവിപിയിലും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ തിരുവനന്തപുരം, ഗുവാഹട്ടി ഓഫിസുകളിലും പ്രവർത്തിച്ചു. കേരള കൗമുദി, കലാകൗമുദി, ദേശാഭിമാനി, ജനയുഗം, വനിത, മാതൃഭൂമി ഓൺലൈൻ, മനോരമ ഓൺലൈൻ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി പംക്തികൾ കൈകാര്യം ചെയ്തിരുന്ന ബീന മുപ്പത്തിയഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂരദർശൻ പ്രോഗ്രാം മേധാവിയായി വിരമിച്ച ബൈജു ചന്ദ്രനാണ് ഭർത്താവ്.
English Summary: KA Bina has retired
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.