11 April 2025, Friday
KSFE Galaxy Chits Banner 2

കാടായവൾ

നാൻസി സിറിൽ
April 3, 2022 7:44 am
ഓർക്കുക...
കാടാണ് ഞാൻ
നിഗൂഢതയൊളിപ്പിച്ച 
കൊടുങ്കാട്
അനുവാദം കൂടാതെ 
എന്നിലേയ്ക്കടുക്കരുത് നീ
ഞാൻ ഒരേസമയം ഭയവും ഹർഷവും
സമ്മാനിക്കാൻ പോന്നവളാണ്
കാടിന്റെ ഭംഗിയാണോ വന്യതയാണോ
എന്നിലേറെയെന്ന് തീർച്ചപ്പെടുത്താനാകാതെ
നീ ഉഴറേണ്ടി വരും
നോക്കിനിൽക്കേ എന്നിലെ ഭാവം മാറും
ഇരുൾ മൂടും...
എന്നിലെ മൗനത്തിന്റെയും ശബ്ദത്തിന്റെയും 
അർത്ഥം നിർണയിക്കാനാകാതെ നീ അലയും
ഇനിയിതൊക്കെ മറികടന്നു നീ
എന്നിലൂടെ സഞ്ചരിച്ചു പുറത്തുകടന്നാലും, 
മതിഭ്രമം പിടിച്ചപോൽ
സ്ഥലകാല ബോധമില്ലാതെ
ഭൂതകാലത്തിൽ ചുറ്റിത്തിരിയേണ്ടിവരും
സൂക്ഷിക്കുക...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.