21 January 2026, Wednesday

Related news

January 9, 2026
December 2, 2025
October 3, 2025
September 22, 2025
September 8, 2025
September 6, 2025
September 5, 2025
August 24, 2025
June 7, 2025
June 6, 2025

കാക്കനാട് ശക്തമായ കാറ്റ്; ബെവ്കോ ഔട്ട‌്‌ലെറ്റിലെ ആയിരത്തിലധികം മദ്യക്കുപ്പികള്‍ വീണുടഞ്ഞു

Janayugom Webdesk
കൊച്ചി
November 10, 2023 7:17 pm

കാക്കനാട് ഇൻഫോപാർക്ക് പരിസരത്ത് ശക്തമായ കാറ്റില്‍ ബെവ്കോ ഔട്ട‌്‌ലെറ്റിലെ അലമാരകള്‍ മറിഞ്ഞുവീണ് നിരവധി മദ്യകുപ്പികള്‍ വീണ് പൊട്ടി. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തിലധികം മദ്യക്കുപ്പികൾ താഴെ വീണ് പൊട്ടിയതായാണ് വിവരം. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ചില വാഹനങ്ങൾക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ അടക്കം മറിഞ്ഞു. നിലവിൽ ആർക്കും പരിക്കില്ല.

Eng­lish Sum­ma­ry: Kakkanad strong wind; liquor bot­tles burst in Bev­co outlet
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.