ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനമായതായി വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ അറിയിച്ചു. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കയ്യെഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ.
സംസ്കൃത സർവകലാശാലയുടെ ബിരുദ‑ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്ന് കൈമാറുമെന്ന് പ്രൊഫ. എം വി നാരായണൻ പറഞ്ഞു. ധാരണാപത്രം ഒപ്പിടല്‍ ഇന്ന് രാവിലെ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ സംസ്കൃത ഭാഷയെ മലയാളത്തോട് കൂട്ടിയിണക്കിയ കൈക്കുളങ്ങര രാമവാരിയർ അനുസ്മരണവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായി ഡോ. പി എം വാരിയർ ആമുഖ പ്രഭാഷണം നിർവഹിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും.
English Summary; Kalady Sanskrit University and Kottaikal Aryavaydyshala join hands
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.