17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
March 18, 2024
March 18, 2024
January 31, 2024
December 12, 2023
December 9, 2023

ആലത്തൂര്‍ സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി

Janayugom Webdesk
തൃശൂർ
March 18, 2024 10:08 pm

ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. കെ രാധാകൃഷ്ണൻ ജനങ്ങളെ സഹായിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഉന്നത വിജയം നൽകണമെന്നും കലാമണ്ഡലം ഗോപി വിഡിയോയിലൂടെ അഭ്യർത്ഥിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് വ്യകത്മാക്കിയതിന് പിന്നാലെയാണ് മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി രംഗത്തെത്തിയത്.

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടർ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കുകയെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ആലത്തൂര്‍ ജനങ്ങള്‍ക്കറിയാം കെ രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. ഇത്രയും പറയാന്‍ കാരണം രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്നും വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് ഗോപി ആശാന്‍ പറഞ്ഞു.

Eng­lish Sum­ma­ry: kala­man­dalam gopi ldf can­di­date k radhakrishnan
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.