13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2023
November 6, 2023
November 6, 2023
November 1, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023
October 29, 2023
October 29, 2023

കളമശ്ശേരി സ്ഫോടനക്കേസ്: ഡോമാനിക് മാർട്ടിനെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

Janayugom Webdesk
കൊച്ചി
November 6, 2023 2:09 pm

കളമശേരി സ്ഫോടന കേസ് പ്രതി ഡോമാനിക് മാർട്ടിനെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു .പ്രതിയുടെ രാജ്യാന്തര ബന്ധം അടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ.
പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം പത്തു ദിവസത്തെ കസ്റ്റഡിയാണ് എറണാകുളം പ്രിൻസിപ്പൽ സേഷൻസ് കോടതി അനുവദിച്ചത്. പ്രതി ഡോമാനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക സ്രോതസിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

കൂടാതെ സ്ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍,ബോംബ് നിര്‍മ്മിക്കാനായി സാമഗ്രികള്‍ വാങ്ങിയ കടകള്‍,കീഴടങ്ങും മുന്‍പ് മുറിയെടുത്ത കൊരട്ടിയിലെ ഹോട്ടല്‍ എന്നിവിടങ്ങളിലും ഡൊമിനിക്കുമായി തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഭിഭാഷകരെ ആവശ്യമില്ല എന്ന് കോടതിയിൽ ആവർത്തിച്ച പ്രതി പോലീസ് നല്ല പെരുമാറ്റം ആയിരുന്നുവെന്നും അതിൽ നന്ദി പറയുന്നു കോടതിയിൽ പറഞ്ഞു.അഭിഭാഷകന്റെ ആവശ്യം മുണ്ടങ്കിൽ എപ്പോൾ വേണമെങ്കിലും അറിയിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

അതേ സമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 80 ശതമാനത്തിന്മുകളിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ സ്വദേശി മോളി ജോയി ആണ് ഇന്ന് പുലർച്ചയോട് കൂടി മരിച്ചത്.സംഭവത്തിൽ ഇരുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.

Eng­lish Sum­ma­ry: Kala­massery blast case: Court sent Domanik Mar­tin to police cus­tody for 10 days

You may also like this video 

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.