
മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’ ഒടിടിയിലെത്തി. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലെെവിലൂടെ ചിത്രം പ്രദർശനം ആരംഭിച്ചു. ജനുവരി 16‑ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം മുൻപേ ചിത്രം സ്ട്രീമിംഗ് തുടങ്ങുകയായിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിൽ വിനായകൻ നായകനായും മമ്മൂട്ടി പ്രതിനായകനായുമാണ് വേഷമിട്ടത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ ‘കളങ്കാവൽ’ തിയേറ്ററുകളിൽ നിന്ന് 80 കോടിയിലധികം രൂപ കളക്ഷൻ നേടി വലിയ വിജയമാണ് കരസ്ഥമാക്കിയത്.
ചിത്രത്തിൽ മമ്മൂട്ടി ഒരു സീരിയൽ കില്ലറായും വിനായകൻ ഒരു സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാരനായുമാണ് അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള അഭിനയ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം. മുജീബ് മജീദിന്റെ സംഗീതവും ഫൈസൽ അലിയുടെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ കരുത്തായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം സോണി ലിവിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.