26 December 2025, Friday

Related news

December 19, 2025
November 5, 2025
August 20, 2025
July 22, 2025
July 5, 2025
January 15, 2025
January 8, 2025
January 7, 2025
January 5, 2025
January 5, 2025

ആര്‍ദ്രയ്ക്ക് പിന്തുടരാന്‍ അച്ഛന്റെ ചുവടുകള്‍

Janayugom Webdesk
കൊല്ലം
January 5, 2024 10:44 pm

വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന കലോത്സവത്തിന്റെ നാടോടി നൃത്തവേദിയിൽ അച്ഛൻ ചിലങ്ക കെട്ടി ആടി വിജയം കരസ്ഥമാക്കിയ അതേ ഇനത്തിൽ അതേ സ്കൂളിന് വേണ്ടി മകളും മത്സരിക്കാൻ ഇറങ്ങിയപ്പോൾ മലപ്പുറം സ്വദേശിയായ ഹരീഷ് നമ്പ്യാർക്ക്‌ അത് സ്വപ്ന സാക്ഷാല്‍ക്കാരമായി. പത്താം ക്ലാസുകാരിയായ ആർദ്രയ്ക്ക് അച്ഛനാണ് ആദ്യ ഗുരു.

അച്ഛന്‍ മത്സരിച്ചപ്പോള്‍ ആലപ്പുഴയിലായിരുന്നു കലോത്സവ വേദി. തിരുനാവായ നാവാ മുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് അന്ന് ഹരീഷ് എത്തി ഒന്നാംസ്ഥാനം നേടിയത്. ചെറുപ്പം മുതൽ ആര്‍ദ്ര നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. ഇപ്പോൾ അബുദാബിയിൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്.

മകളുടെ നൃത്തം കാണാനായി അബുദാബിയിൽ നിന്നും വന്നതാണ് ഹരീഷ്. ആർദ്രയ്ക്ക് കാലിന് ചെറിയ പരിക്കുകൾ ഉണ്ട്. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് നാടോടി നൃത്ത മത്സരത്തിൽ നിറഞ്ഞാടിയത്. അമ്മ ശ്രീജ. സൂരജ് മാഷാണ് നാടോടി നൃത്തം പഠിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.