30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

ഉൾക്കണ്ണ് നിറഞ്ഞ് റംലയും സിദ്ദിഖും

Janayugom Webdesk
കോഴിക്കോട്
January 4, 2023 3:52 pm

സംസ്ഥാന സ്കൂൾ കലോത്സവം വേദി ആറ്, നാരകംപൂരം സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ മോണോആക്ട് മത്സരങ്ങൾ തകൃതിയായി നടക്കുമ്പോൾ കാണികൾക്കിടയിൽ രണ്ടുപേർ സസൂക്ഷ്മം കുട്ടികളുടെ പ്രകടനം ആസ്വദിക്കുന്നുണ്ട്. 

സ­ങ്കടവും സന്തോഷവും വേദനയും നിരാശയും ചിരിയും പൊട്ടിച്ചിരിയുമെല്ലാം മ­ത്സരാർത്ഥികളുടെ മുഖങ്ങളിൽ മിന്നിമറിയുമ്പോൾ അവർക്കൊപ്പം അവരും സഞ്ചരിച്ചു. സന്തോഷം വരുമ്പോൾ ഉറക്കെചിരിച്ചു, വേദനയുള്ള രംഗങ്ങൾ അൽപം നൊമ്പരത്തോടെ ഏറ്റുവാങ്ങി. വൈ­കാരിക മുഹൂർത്തങ്ങൾ വേലിയേറ്റം സൃഷ്ടിച്ച മോണോആക്ട് വേദിയിലെ രംഗങ്ങൾ പക്ഷെ അവർ രണ്ടുപേരും കണ്ടത് അകക്കണ്ണുകൊണ്ടാണ്. ജന്മനാ കാഴ്ചയെന്ന വിസ്മയം അനുഭവിക്കാനാവാത്തവരാണ് സിദ്ദിഖ്- റംല ദമ്പതികള്‍. പൂർണമായും കാഴ്ചയില്ലാത്ത രണ്ടുപേർ. എല്ലാവരും വേദിയിൽ മത്സരം കണ്ടപ്പോൾ മനസിൽ കെട്ടിപ്പൊക്കിയ ക­ലോത്സവ വേദിയിൽ അകകണ്ണുകൊണ്ടാണ് റംലയും സിദ്ദിഖും കൗമാരകലോത്സവം കണ്ടത്. പാലക്കാട് സ്വദേശികളാണ് ഈ ദമ്പതികൾ. തിരുവനന്തപു­രം ഗവ. ബീമാപള്ളി സ്കൂളിലെ അധ്യാപികയാണ് റംല. കാഴ്ച ഇല്ലാതിരുന്നിട്ടുകൂടി കുട്ടികളുമായി സംവദിക്കുന്നതിൽ നേടിയ അനുഭവസമ്പത്ത് കൈ­മുതലായുള്ള റംല മത്സരാർത്ഥികളുടെ ഓരോ പ്രകടനത്തിന് ശേഷവും അതിനെ പറ്റി ഭർത്താവ് സിദ്ദിഖിന് വിവരിച്ച് നൽകുന്നതും കാണാമായിരുന്നു. 

വിശദീകരണത്തിൽ പാളിച്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സിദ്ദിഖ്.. ഹയർ സെക്കൻഡറി വിഭാഗം മോണോആക്ടിൽ തെരുവ് നായയുടെ നൊമ്പരങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ച പ്രകടനമാണ് ഇരുവരുടെയും മനം കവർന്നത്. റംല നാളെ സിദ്ദിഖിനൊപ്പം കലോത്സവ വേദിയിലേക്ക് മടങ്ങിയെത്തും, തനിക്ക് ഏറെ പ്രിയപ്പെട്ട മാപ്പിളപാട്ട് മത്സരത്തിന് സാക്ഷിയാകാൻ. 

Eng­lish Sum­ma­ry: Kalol­savam updates

You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.