18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
കോഴിക്കോട്
January 2, 2023 9:24 pm

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സ്കൂള്‍ കലോത്സവ മാന്വൽ പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് കലോത്സവ സംഘാടകസമിതി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും മാന്വൽ പരിഷ്കരണം പരിഗണിക്കുക. പരാതിയും പരിഭവവുമില്ലാതെ മേള നടത്താൻ എല്ലാവരുടേയും സഹകരണം വേണമെന്ന് മന്ത്രി അഭ്യർഥിച്ചു. സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നേരത്തെതന്നെ പൂർത്തിയായി. 

വിവിധ കമ്മിറ്റികളുടെ കീഴില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവരുന്നത്. 239 ഇനങ്ങളിലാണ് ഇത്തവണ മത്സരം നടത്തുന്നത്. അപ്പീലുകളുടെ പ്രവാഹത്തെ നിയന്ത്രിക്കാന്‍ കഴിയണം. അപ്പീലുകള്‍ സംബന്ധിച്ച് ഹൈക്കോടതി തന്നെ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തവണ ഹൈക്കോടതി ഒറ്റ അപ്പീലുകളും അനുവദിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാവും മാന്വല്‍ പരിഷ്കരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു, ഇ കെ വിജയന്‍ എംഎല്‍എ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Eng­lish Summary;Kalolsavam man­u­al will be revised with chang­ing times: Min­is­ter V Sivankutty
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.