
ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് നേരില്‍ക്കണ്ട് സമ്മാനം നല്കി നടൻ കമല്ഹാസന്. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ട് കാര്‍ സമ്മാനമായി നൽകുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശർമ്മിള. കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശര്‍മ്മിളയ്ക്ക് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശര്‍മ്മിള കനിമൊഴിയെ ബസിൽ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം.
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ 24കാരി ശർമ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. തുടര്‍ന്ന് വാഹനത്തിൽ യാത്ര ചെയ്തു. യാത്രക്കിടെ വനിതാ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക തുടക്കമാകുന്നത്. എന്നാല്‍ ശർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി കനിമൊഴി മടങ്ങി. എന്നാല്‍ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ശർമ്മിള എത്തിയപ്പോൾ ഉടമ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തിയിരുന്നു. ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശർമ്മിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി അറിയിച്ചു.
English Summary: Kamal Haasan gifts car to woman bus driver who quit job after Kanimozhi’s ride
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.