26 December 2024, Thursday
KSFE Galaxy Chits Banner 2

യുഎസ് പ്രസിഡന്റായി കമലാ ഹാരിസ്

Janayugom Webdesk
വാഷിങ്ടണ്‍
November 20, 2021 8:08 pm

അമേരിക്കയുടെ ഭരണചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് കമലാ ഹാരിസ്. യുഎസ് പ്രസിഡന്റ് പദവി ലഭിച്ച ആദ്യ വനിതയെന്ന ബഹുമതി ഇനി കമലഹാരിസിന് സ്വന്തം. ഒരു മണിക്കൂര്‍ 25 മിനിറ്റ് സമയത്തേക്കാണ് പ്രസിഡന്റ് ജോ ബെെഡന്‍ കമലയ്ക്ക് പദവി കെെമാറിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബെെഡനെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്കായി താത്കാലിക അനസ്‍തേഷ്യ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അധികാര കെെമാറ്റം. 

യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35ന് ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചു. യുഎസിന്റെ ചരിത്രത്തില്‍ ആദ്യ വെെസ് പ്രസിഡന്റാകുന്ന വനിതയും ഇന്ത്യന്‍ വംശജയുമാണ് കമലഹാരിസ്. കൂടാതെ പ്രസിഡന്റ് പദവി വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമലയാണ്. പ്രസിഡന്റ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകുമ്പോള്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ അധികാരം ഏറ്റെടുക്കുന്നത് പതിവാണ്.2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു. 

ENGLISH SUMMARY:Kamala Har­ris becomes US President
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.