
പി വി അൻവറിനെയും സി കെ ജാനുവിനെയും അസോസിയേറ്റ് അംഗങ്ങളാക്കാൻ കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ ധാരണ. പി വി അൻവറും സി കെ ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു. എൻഡിഎയിൽ അതൃപ്തി പ്രകടിപ്പിച്ച കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് യുഡിഎഫ് അസോസിയേറ്റ് അംഗത്വം നൽകുമെന്നറിയിച്ച് മിനിറ്റുകൾക്കകം താൻ ആവശ്യപ്പെടാതെയാണ് യുഡിഎഫ് അംഗത്വം നൽകിയതെന്ന വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രസ്താവന വി ഡി സതീശന് തിരിച്ചടിയായി.
എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. ഘടക കക്ഷിയാക്കണം എന്നതായിരുന്നു ആവശ്യം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി നേരത്തെ തയ്യാറെടുപ്പുകൾ തുടങ്ങാനും യുഡിഎഫ് തീരുമാനിച്ചു. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.