31 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 27, 2025
April 9, 2024
January 9, 2024
December 7, 2023
February 13, 2023
August 16, 2022
August 13, 2022
August 12, 2022
July 18, 2022
November 16, 2021

കാംസഫ്” സംസ്ഥാന സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു

Janayugom Webdesk
പാലക്കാട്
January 9, 2024 4:36 pm

കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സ്വാഗതസംഘ രൂപീകരണ യോഗം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ പാലക്കാട്‌ ജില്ലാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ‘കാംസഫ് ’ സംസ്ഥാന പ്രസിഡന്റ് എൻ.കെ സതീഷ് അധ്യക്ഷത വഹിച്ചു. ‘കാംസഫ് ’ സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല സ്വാഗതം പറഞ്ഞു.

സംഘാടകസമിതി രക്ഷാധികാരിയായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ചാമുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് (ചെയർമാൻ), ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സി ജയപ്രകാശ്, എം.സി ഗംഗാധരൻ (വൈസ് ചെയർമാൻമാർ), കാംസഫ് ജില്ലാ സെക്രട്ടറി കെ.സുജി (കൺവീനർ), ബാലകൃഷ്ണൻ, നിതിൻ മാത്യു ജോഷ്വാ, വേണുഗോപാലൻ എ.കെ, വൈശാഖ്.വി, പുഷ്പലത,ശാലിനി (ജോയിന്റ് കൺവീനർമാർ), വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായി പി.ഡി അനിൽകുമാർ, അംജത് ഖാൻ, പ്രജിത,ഈജു എന്നിവരെയും തെരഞ്ഞെടുത്തു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി സി ജയപ്രകാശ് സെക്രട്ടറി കെ മുകുന്ദൻ സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ, സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി എൻ.എൻ പ്രജിത, ജില്ലാ സെക്രട്ടറി പി.ഡി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് അംജത്ഖാൻ, ‘കാംസഫ്’ ജില്ലാ പ്രസിഡന്റ് വേണുഗോപാലൻ എ.കെ, സെക്രട്ടറി സുജി കെ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: KAMSF” State Conference

You may also like this video

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.