8 January 2026, Thursday

Related news

January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

കനകമല ഐഎസ് റിക്രൂട്ട്മെന്റ്; മുഹമ്മദ് പോളക്കാണിക്ക് ഏഴ് വർഷം കഠിന തടവ്

Janayugom Webdesk
കൊച്ചി
January 12, 2023 9:17 pm

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി മുഹമ്മദ് പോളക്കാണിക്ക് ഏഴ് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി തന്നെ കേസിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ജഡ്ജി കെ കമനീസാണ് ശിക്ഷ വിധിച്ചത്. 

തീവ്രവാദ സംഘത്തിൽ അംഗമായത്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് ഉൾപ്പെടെ ആറ് കേസുകളിൽ മുഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്.
ദക്ഷിണേന്ത്യയിൽ അൻസാറുൽ ഖിലാഫ കെഎൽ എന്ന ഭീകരസംഘത്തെ സൃഷ്ടിക്കാൻ പ്രതി ബോധപൂർവം മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2018 ജനുവരിയിൽ സിറിയയിലെ തീവ്രവാദ സംഘടനയിൽ ചേരുന്നതിന് ഇയാൾ ജോർജിയയിൽ എത്തിയിരുന്നു. 

Eng­lish Summary:Kanakamala IS Recruit­ment; Muham­mad Polakani has been sen­tenced to sev­en years rig­or­ous imprisonment
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.