31 December 2025, Wednesday

Related news

December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
November 11, 2025
October 31, 2025
October 21, 2025
September 30, 2025
September 21, 2025

യുവകലാസാഹിതി യുകെ കാനം രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു

Janayugom Webdesk
ലണ്ടന്‍
December 18, 2023 9:52 am

യുവകലാസാഹിതി യുകെയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം രാജേന്ദ്രന്റെ അനുശോചന യോഗം സംഘടിപ്പിച്ചു. സിപിഐ എക്കാലവും പുലർത്തിപ്പോന്ന അന്തസ്സും പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ച സഖാവ് കാനത്തിന്റെ വിയോഗം കമ്മ്യൂണിസ്റ് പാർട്ടികൾക്കും ഒപ്പം കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവുതന്നെയാണെന്ന് എഐസി ബ്രിട്ടൻ ആൻഡ് അയർലണ്ട് സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ അഭിപ്രായപ്പെട്ടു.
കാനം ഉയർത്തിയ ആശയവും ആവേശവും ഞങ്ങൾ കെടാതെ സൂക്ഷിക്കുമെന്നും ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ യുവകലാസാഹിതി യുകെയുടെ അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നു എന്നും യോഗത്തിൽ യുവകലാസാഹിതി യുകെ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ലെജീവ് രാജൻ ആമുഖ പ്രഭാഷണം നടത്തി പറഞ്ഞു. ഇടതുപക്ഷ ഐക്യം കാത്തു സൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാനം തലമുറകൾക്ക് പ്രചോദനമാകുമെന്നു കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് അഭിപ്രായപ്പെട്ടു.

ഇടതു മൂല്യങ്ങളും ഇടത് മുന്നണിയെയും സമാന്തരമായി നയിച്ച നിലപാടുള്ള ആശയ വ്യക്തതയുള്ള കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവായിരുന്നു സഖാവ് കാനം രാജേന്ദ്രൻ. കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റെ തിരിച്ചുവരവിനും തുടർച്ചക്കും കാനം രാജേന്ദ്രൻ — കോടിയേരി ബാലകൃഷ്ണൻ സഖ്യത്തിന്റെ പ്രവർത്തനങ്ങൾ കേരളരാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്. കാനം രാജേന്ദ്രന്റെ വേർപാടിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു യുഗാന്ത്യം കൂടെയാണ് എന്ന് ജോയിന്റ് സെക്രട്ടറി മുഹമ്മദ് നാസിം അനുശോചന പ്രഭാഷണം നടത്തി അഭിപ്രായപ്പെട്ടു. കൃത്യമായ സമയങ്ങളിൽ രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ കാനം ഒരിക്കലും വൈമുഖ്യം കാണിച്ചിട്ടില്ല. കർമധീരനായ സഖാവ് കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമ്മെ നയിക്കട്ടെ എന്ന് യുവകലാസാഹിതി പ്രസിഡന്റ് അഭിജിത്ത് പ്രദീപ്കുമാർ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിനിടയിൽ, അസംഘടിത മേഖലയിലെ തൊഴിലാളികളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ, ഐടി, സിനിമാ നിർമ്മാണ യൂണിറ്റുകൾ മുതലായവയെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന നേതാവായിരുന്നു കാനമെന്ന് ഐഡബ്യ ഐ ഡബ്ല്യു എ യുകെ സെക്രട്ടറി ലെയോസ് പോൾ അഭിപ്രായപ്പെട്ടു. യുകെയിലെ പ്രമുഖ സംഘടനകൾ പങ്കെടുത്ത യോഗത്തിൽ യുവകലാസാഹിതി യുകെ പ്രസിഡന്റ് അഭിജിത്ത് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗങ്ങളായ അഡ്വ. ദിലീപ് കുമാർ, ആഷിഖ് മുഹമ്മദ് നാസർ, സുനിൽ മലയിൽ, പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി മാനുവൽ മാത്യു, കെഎംസിസി നേതാവായ അർഷാദ്, മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, പ്രവാസി കേരളാ കോൺഗ്രസിനു വേണ്ടി ജിജോ അരയത്, എഐസി നേതാക്കളായ ബിജു ഗോപിനാഥ്, ജനേഷ്, എസ്എഫ്‌ഐ യുകെയെ പ്രതിനിധീകരിച്ച് വിശാൽ ഉഷ ഉദയകുമാർ, തുടങ്ങിയ നിരവധിപേർ കാനത്തെ അനുസ്മരിച്ചു. യുവകലാസാഹിതി യുകെ ട്രെഷറർ മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി കിരൺ സി. തെങ്ങമം, നേതാക്കളായ ജിജോ ജോൺ, ബിജോ തട്ടിൽ, രഥുൻ രഞ്ജൻ, മാളവിക അജയൻ തുടങ്ങിയവർ അനുശോചന പരിപാടിയിൽ സംബന്ധിച്ചു.

Eng­lish Sum­ma­ry; Kanam Rajen­dran Memo­r­i­al orga­nized by Yuva Kalasahithy UK
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.