29 December 2025, Monday

Related news

December 26, 2025
December 23, 2025
December 20, 2025
December 20, 2025
December 18, 2025
December 12, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025

കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്‌
November 29, 2025 9:06 pm

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.സിപിഐ(എം)ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 2021‑ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയില്‍ എത്തിയത്. 2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍ അയ്റീജ് റഹ്‌മാന്‍, അനൂജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.