തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങൾ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക അവശതകൾ ഉണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാൻഡ് ചെയ്തത്.
ഇതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടിൽ ഇഡി പരിശോധന തുടങ്ങി. ഉച്ചയോടെയാണ് വീട്ടിൽ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂർത്തിയാക്കി ഈ വീട് ഇഡി സീൽ ചെയ്തിരുന്നു.
English Summary: kandala bank fraud case; accused bhasurangan was admitted to the hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.