21 January 2026, Wednesday

Related news

January 18, 2026
January 15, 2026
January 14, 2026
January 12, 2026
January 8, 2026
December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025

തലശ്ശേരിയുടെ മെഡിക്കൽ ഹബ്ബാകാനൊരുങ്ങി കണ്ടിക്കൽ

Janayugom Webdesk
കണ്ണൂര്‍
September 17, 2025 9:21 pm

വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് തലശ്ശേരിയുടെ ആരോഗ്യരംഗം. തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമാവുന്നതോടെ കണ്ടിക്കൽ ഇനി തലശ്ശേരിയുടെ മെഡിക്കൽ ഹബ്ബായി മാറും. തലശ്ശേരി കണ്ടിക്കലിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴുനില കെട്ടിടമാണ് അമ്മയും കുഞ്ഞും ആശുപത്രിക്കായി കിഫ്ബി സഹായത്തോടെ ഒരുങ്ങുന്നത്. മുൻമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്. ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കി ജനുവരി ആദ്യം ഉദ്ഘാടനം നടത്തും. നിലവിൽ ബിൽഡിംഗ് സ്ട്രക്ചറിന്റെ 80 ശതമാനം പ്രവൃത്തി പൂർത്തിയായി. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും ഫർണിച്ചറുകൾ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. 

വരാനിരിക്കുന്ന അമ്മയും കുഞ്ഞും, തലശ്ശേരി ജനറൽ ആശുപത്രി എന്നിവയോട് ചേർന്ന് മലബാർ കാൻസർ സെന്ററിന്റെ ഒരു അനക്സ് വിഭാഗവും ആരംഭിക്കുന്നുണ്ട്. ഇതിനായി പ്രദേശത്തെ ഗുണ്ടർട്ട് ഫൗണ്ടേഷന്റെ ഭൂമി എം. സി. സിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്ററിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമാകുവാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. റോബോട്ടിക് ശസ്ത്രക്രിയ, കാർ ടി സെൽ തെറാപ്പി, ഒക്യുലാർ ഓങ്കോളജി, ഹെമറ്റോപോയിറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റേഷൻ ചികിത്സകൾക്കുള്ള സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള സർക്കാർ സ്ഥാപനമായി എം. സി. സി മാറി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ ചികിത്സാ കേന്ദ്രമെന്ന അംഗീകാരവും ഇതിന് ലഭിച്ചു. ചികിത്സയും പഠന സൗകര്യങ്ങളും ഉൾക്കൊള്ളുന്ന 97.65 കോടി രൂപയുടെ പുതിയ ബ്ലോക്ക്, രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ നിർമിച്ച നൂതന ലബോറട്ടറികൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം എന്നിവ മലബാർ കാൻസർ സെന്ററിന്റെ സേവന നിലവാരം ഉയർത്തുകയാണ്. 

തലശ്ശേരി കോട്ടയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ തലശ്ശേരി ജനറൽ ആശുപത്രി ഇതിന് സമീപത്തായി മാറ്റി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തലശ്ശേരി മാഹി ബൈപ്പാസിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി തലശ്ശേരി പട്ടണം തിരുവങ്ങാട്, കോടിയേരി ഭാഗത്തേക്ക് കൂടെ വ്യാപിക്കും. ഈ ടൗൺഷിപ്പ് വികസിക്കുന്നതോടുകൂടി വാണിജ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിക്കാണ് നാട് സാക്ഷ്യം വഹിക്കുക.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.