നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അക്തര്‍ മാനനഷ്ടകേസ് പിന്‍വലിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു കേസ്. കങ്കണ റണൗട്ട് മാപ്പ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് താൻ പരാമർശം നടത്തിയതെന്ന് കോടതിയിൽ പറഞ്ഞ കങ്കണ ഒടുവില്‍ മാപ്പ് പറഞ്ഞതോടെയാണ് കേസ് ഒത്തുതീർപ്പായത്. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ്
അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു. 2020 ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച്
അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനുപിന്നാലെ അപമാനിച്ചു എന്ന് ആരോപിച്ച്
കങ്കണയും അക്തറിനെതിരെ കേസ് നൽകിയിരുന്നു. ബുധനാഴ്ച കോടതിയിൽ ഇരുവരും നേരിട്ടെത്തി കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. കേസ്
ഒത്തുതീർപ്പായതിന് പിന്നാലെ ജാവേദ് അക്തറുമായി ഒരുമിച്ചുള്ള ചിത്രം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.