24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 14, 2024
October 4, 2024
January 8, 2024
January 8, 2024
January 8, 2024
January 8, 2024
January 8, 2024
January 6, 2024
January 6, 2024

കഞ്ഞിക്കുഴി 26ന് ചിലങ്കയണിയും; ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30 വരെ

Janayugom Webdesk
തൊടുപുഴ
November 24, 2024 12:04 pm

35-മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കഞ്ഞിക്കുഴി നങ്കിസിറ്റി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 മുതൽ 30 വരെയാണ് കലോത്സവം. 26ന് രാവിലെ 9. 30ന് വിദ്യാഭ്യാസ ഉപഡയറക്ടർ എസ് ഷാജി പതാക ഉയർത്തും. തുടർന്നു നടക്കുന്ന വിളംബരജാഥ കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ ജി അനൂപ് ഫ്ലാഗ് ഓഫ് ചെയ്യും. 

തുടർന്ന് നങ്കിസിറ്റി സ്കൂളിലെ പ്രധാന വേദിയിൽ 11ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ് വയലിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സ്പെഷ്യൽ സ്കൂൾ കലോത്സവ വിജയികളെ അനുമോദിക്കും. 27‑നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഏഴ് സബ് ജില്ലകളിൽ നിന്നായി 4500 കുട്ടികൾ പങ്കെടുക്കും. മത്സരത്തിനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും താമസിക്കുന്നതിനും വാഹന പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം നൽകുന്നതിനും ക്രമീകരണമായി. ആവശ്യപ്പെടുന്നവർക്ക് വാഹന സൗകര്യവും സംഘാടക സമിതി ഒരുക്കും. 

30ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറ, ഇടുക്കി ഡിപിസി എ എം ഷാജഹാൻ, തൊടുപുഴ ബിപിസി എം ആർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.