22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

കണ്ണപുരം സ്ഫോടനം: കേസിലെ അഞ്ചാം പ്രതി സ്വാമിനാഥൻ അറസ്റ്റിൽ

Janayugom Webdesk
കണ്ണപുരം
October 17, 2025 9:35 pm

ഓഗസ്റ്റ് 30‑ന് പുലർച്ചെ കണ്ണപുരം കീഴറയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവരുടെ മൊഴികളും മൊബൈൽ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ആസ്പദമാക്കിയാണ് സ്വാമിനാഥന്റെ അറസ്റ്റിലേക്കുള്ള വഴി തുറന്നത്.

2025 ആഗസ്റ്റ് 30‑ന് പുലർച്ചെ 1:50ന് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആ വീടിനും സമീപവാസികളുടെയും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. കണ്ണൂർ ചാലാട് സ്വദേശി അ ഷാം അപകടത്തിൽപ്പെട്ടു മരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് കണ്ണൂർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒ. അനൂപ്, സി.പി.ഒ. റിജേഷ് കുമാർ എന്നിവരും പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.