19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
August 11, 2024
July 16, 2024
July 3, 2024

ഭാര്യയുമായുള്ള വഴക്ക് തീര്‍ക്കാൻ അവധി വേണം: സര്‍ക്കാര്‍ ജീവനക്കാരന്റെ കത്ത് വൈറലാകുന്നു

Janayugom Webdesk
ലഖ്നൗ
August 7, 2022 12:44 pm

ലഖ്നൗ: ഭാര്യയുമായുള്ള വഴക്ക് പരിഹരിക്കാൻ അവധി ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കത്ത് വൈറലാകുന്നു. ഉത്തര്‍പ്രദേശ് കാൺപുര്‍ സ്വദേശിയായ ഷംഷാദ് അഹമ്മദാണ് ഭാര്യയുടെ പിണക്കം മാറ്റാൻ അവധി ചോദിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയത്.

ഭാര്യ പിണങ്ങി മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും, വഴക്ക് തീര്‍ത്ത് അവരെ തിരികെ കൊണ്ടുവരാൻ മൂന്നു ദിവസത്തേക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ടുമായിരുന്നു ക്ലര്‍ക്കായ ഷംഷാദ് മേലുദ്യോഗസ്ഥന് കത്തെഴുതിയത്.
ഭാര്യ പോയതിൽ താൻ വളരെ അസ്വസ്ഥനാണെന്നും അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് അവധി അനുവദിച്ചു. രസകരമായ ഈ കത്ത് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: kan­pur clerk applies for leave to resolve fight with wife let­ter is viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.