24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

ക്ലാസ് മുറിയിൽ പെൺകുട്ടികളെ അശ്ലീ ല വീഡിയോ കാണിച്ചു, അനുചിതമായി സ്പർശിച്ചു; അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാർ

Janayugom Webdesk
റാഞ്ചി
September 30, 2022 4:36 pm

ക്ലാസ് മുറിക്കുള്ളിൽ പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളെ അനുചിതമായി സ്പർശിക്കുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് നാട്ടുകാർ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പൊലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരിൽ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്കൂളിലെ ആറ് പെൺകുട്ടികളെയാണ് ഇയാൾ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാർഥികളെ അനുചിതമായി സ്പർശിക്കുകയും ചെയ്തു. കുട്ടികൾ വീട്ടിൽ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ യോഗം ചേർന്ന് ശിക്ഷനടപ്പാക്കാൻ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവർ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. അതിനിടെ സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപകനെ രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. കുറ്റക്കാരനായ അധ്യാപകനെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് എസ്ഐ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.

Eng­lish summary:Kanpur Hos­tel Sweep­er Arrest­ed For Film­ing Obscene Videos Of Girls

you may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.