22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 7, 2024
December 4, 2024
December 4, 2024
December 2, 2024
December 1, 2024
November 25, 2024
November 24, 2024
November 8, 2024

ഇന്ത്യന്‍ മുന്‍നിരയ്ക്കെതിരെ കപില്‍ ദേവ്

Janayugom Webdesk
മുംബൈ
June 6, 2022 10:59 pm

ഇന്ത്യന്‍ മുന്‍നിരയ്ക്കെതിരെ വന്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്. ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഒമ്പതിന് ആരംഭിക്കാനിരിക്കെയാണ് വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ വേണ്ടത്ര തിളങ്ങുന്നില്ലെന്ന വിലയിരുത്തലുമായി മുന്‍ നായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ടി20യില്‍ മൂന്ന് പേരുടെയും ശൈലി ശരിയല്ലെന്നും വിശ്വസ്തരല്ലെന്നും എപ്പോഴൊക്കെ ടീമിന് റണ്‍സ് അത്യാവശം വരുന്നോ ആ സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നവരാണ് മൂവരുമെന്നും കപില്‍ അഭിപ്രായപ്പെട്ടു. ഇവര്‍ക്കെല്ലാം ക്രിക്കറ്റില്‍ വലിയ പ്രശസ്തിയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ പ്രശസ്തി പരിഗണിക്കരുത്. 

ഭയമില്ലാത്ത ക്രിക്കറ്റാണ് കളിക്കേണ്ടത്. മൂന്ന് പേര്‍ക്കും 150–160 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനുള്ള മികവുണ്ട്. എപ്പോഴൊക്കെ ടീം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്നുവോ അപ്പോഴൊക്കെ ഇവര്‍ വിക്കറ്റും നഷ്ടമാക്കുന്നു. റണ്‍സുയര്‍ത്തേണ്ട സമയത്ത് ഇവര്‍ക്ക് വിക്കറ്റ് കളയുന്നു. അത് ടീമിന് അധിക സമ്മര്‍ദ്ദം നല്‍കുന്നുവെന്നും ഒരു യുട്യൂബ് ചാനലില്‍ സംസാരിക്കവെ കപില്‍ പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പിന് വേദി ഓസ്‌ട്രേലിയയാണ്. പേസിനെ തുണയ്ക്കുന്ന ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രയാസമാവുമെന്നുറപ്പാണ്. 

അതുകൊണ്ട് തന്നെ അനുഭവസമ്പന്നരായ താരങ്ങളുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. രോഹിത്തും കോലിയും രാഹുലും നിരാശപ്പെടുത്തിയാല്‍ ഇന്ത്യക്ക് 2021നെക്കാളും നാണക്കേട് ഇത്തവണ നേരിടേണ്ടി വന്നേക്കും. രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റനെന്ന നിലയില്‍ വലിയ പരീക്ഷണമാവും ടി20 ലോകകപ്പ്. എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങളേറെയാണെങ്കിലും അവര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Kapil Dev against Indi­an cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.