25 December 2024, Wednesday
KSFE Galaxy Chits Banner 2

കാരയാട് കുഞ്ഞികൃഷ്ണൻ മാതൃകാ കമ്മ്യൂണിസ്റ്റ്: ഇ കെ വിജയൻ എം എൽ എ

Janayugom Webdesk
കാരയാട്:
February 4, 2022 6:43 pm
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്നു കാരയാട് കുഞ്ഞികൃഷ്ണനെന്ന് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ. കെ വിജയൻ എംഎൽഎ.
കോർപ്പറേറ്റുകൾക്ക് രാജ്യസമ്പത്ത് തീറെഴുതുകയും രാജ്യം ഇന്നേവരെ തുടർന്നുവന്ന നടപടികളെല്ലാം തകിടം മറിക്കുകയുമാണ് കേന്ദ്ര ഭരണാധികാരികൾ. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകി ദേശസാത്ക്കരിച്ചവയെല്ലാം സ്വകാര്യ വത്ക്കരിക്കുകയാണ് ഭരണകൂടം. കർഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം അനുദിനം ദുരിതത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതൃത്വത്തിൽ നടന്ന കാരയാട് കുഞ്ഞികൃഷ്ണൻ അനുസ്മരണ സമ്മേളനം കുരുടി വീട് മുക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് മുമ്പേ നടന്നവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഇന്നു നാം അനുഭവിക്കുന്നതെന്നും അവരുടെ സ്മരണകൾ എന്നും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ബിജു അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ബാലൻ മാസ്റ്റർ, ഇ കുഞ്ഞിരാമൻ, അജയ് ആവള, ധനേഷ് കാരയാട്, എൻ എം ബിനിത, കെ കെ രവീന്ദ്രൻ, കരിമ്പിൽ വിശ്വൻ, എം എം സുധ തുടങ്ങിയവർ സംസാരിച്ചു. ഇ രാജൻ മാസ്റ്റർ സ്വാഗതവും ഇ വേണു നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.