18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

കരിപ്പൂർ സ്വർണ്ണക്കവർച്ച കേസ്: അർജുൻ ആയങ്കി അറസ്റ്റിൽ

Janayugom Webdesk
മലപ്പുറം
August 27, 2022 9:00 am

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നാണ് ഇയാളെ പിടികൂടിയത് .
പ്രതിയെ കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിച്ചു . ക്യാരിയറുടെ ഒത്താശയിൽ കടത്തുകാരെ വെട്ടിച്ച് സ്വർണ്ണം കൊള്ളയടിച്ചെന്നാണ് കേസ് .
കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

അന്യസംസ്ഥാനത്തടക്കം അന്വേഷണവുമായി പൊലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്ന രഹസ്യ വിവരം ലഭിച്ചത്. ദുബൈയില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

2021‑ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. അതേസമയം കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

Eng­lish Summary:Karipur gold theft case: Arjun Ayan­ki arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.