ജാതി സെൻസസ് റിപ്പോര്‍ട്ടിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 17ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് തങ്കഡഗി അറിയിച്ചു. അതിന് മുമ്പ് എല്ലാ കാബിനറ്റ് അംഗങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
2024 ഫെബ്രുവരി 29നാണ് പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർപേഴ്‌സൺ കെ ജയപ്രകാശ് ഹെഗ്‌ഡെ സാമൂഹിക‑സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. വിവിധ ജാതി, സമുദായ വശങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന 50 വാല്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 6.11 കോടിയാണ്. 2015 ൽ സർവേ നടക്കുന്ന സമയത്ത് സംസ്ഥാനത്തെ ജനസംഖ്യ 6.35 കോടിയായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 94.17 ശതമാനത്തെയാണ് സർവേയ്ക്കായി പഠനവിധേയമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.