മുന്‍മന്ത്രികൂടിയായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നാമമിര്‍ദ്ദേശപത്രിക പിന്തുണക്കും. നേരത്തെ ആര്‍ വി. ദേശ്പാണ്ഡെ, ടി ബി. ജയചന്ദ്ര, എച്ച് കെ പട്ടീല്‍ എന്നിവരുടെ പേരുകളും സപീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു.സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ യു ടി ഖാദറുമായി ചര്‍ച്ച നടത്തിയിരുന്നു.
യു ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും മലയാളിയായ യു ടി ഖാദര്‍ അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ഖാദറിന് മന്ത്രിസ്ഥാനം നല്‍കിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു ടി ഖാദര്‍ എംഎല്‍എയായി വിജയിച്ചത് 40,361 വോട്ടുകള്‍ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എംഎല്‍എയായി വിജയിക്കുന്നത്.
English Summary:
Karnataka Assembly Speaker: UT Khader to file nomination papers today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.