27 January 2026, Tuesday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025

ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക

Janayugom Webdesk
ബെംഗളുരു
February 8, 2024 2:38 pm

ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക. കർണാടക ആരോഗ്യ വകുപ്പാണ് സംസ്ഥാനത്ത് ഹുക്ക നിരോധിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ഹുക്ക ബാറുകളിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങളനുസരിച്ചും ഹുക്ക നിരോധിച്ചിട്ടുണ്ട്.

ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സർക്കാർ വിശദമാക്കുന്നു. ഹുക്കയുടെ വിൽപന, ഉപയോഗം, പുകയില വിമുക്തമെന്ന പേരിൽ ഹുക്ക പരസ്യം ചെയ്യൽ, മറ്റ് രുചികളോട് ഹുക്കയുപയോഗം എന്നിവ ഉൾപ്പെടെ ഹുക്ക സംബന്ധിയായ എല്ലാ വ്യാപാരങ്ങൾക്കുമാണ് വിലക്ക് ബാധകമാവുക. ഉടനടി വിലക്ക് ബാധകമാവുമെന്നും ഉത്തരവ് വ്യക്തമാക്കി. വിലക്ക് മറികടന്ന് വിൽപനയോ ഉപയോഗിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കോറ്റ്പാ 2003 നിയമം അനുസരിച്ചും ശിശു സുരക്ഷാ 2015 അനുസരിച്ചും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചും അഗ്നിരക്ഷാ നിയമം അനുസരിച്ചും ശിക്ഷിക്കപ്പെടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.

Eng­lish Sum­ma­ry: Kar­nata­ka bans sale, con­sump­tion of hookah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.