21 January 2026, Wednesday

Related news

January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025
December 28, 2025

ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്‍റ് മേരിയുടെ പേരിടാൻ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

Janayugom Webdesk
ബംഗളൂരു
September 12, 2025 3:53 pm

ബംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകുമെന്ന് കർണാടക സർക്കാർ. കന്യാമറിയത്തിന്‍റെ പേര് നൽകാനുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബംഗളൂരു മെട്രോ സംവിധാനം സ്വപ്നം കണ്ട കന്നഡ നടൻ ശങ്കർ നാഗിനെ സർക്കാർ മറന്നു എന്നും അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ, ശിവാജിനഗർ എം എൽ എ റിസ്‌വാൻ അർഷാദ് സർക്കാരിൻറെ ഈ നീക്കത്തെ ന്യായീകരിച്ചു. 250 വർഷം പഴക്കമുള്ള സെന്റ് മേരീസ് ബസിലിക്ക പ്രദേശം ഒരു പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.