മത്സരപ്പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ). പരീക്ഷാ ഹാളിൽ “തലയോ വായയോ ചെവിയോ മൂടുന്ന ഏതെങ്കിലും വസ്ത്രമോ തൊപ്പിയോ ഉപയോഗിക്കുന്നത്” നിരോധിച്ചതായി കെഇഎ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കും പുതുക്കിയ ഡ്രസ് കോഡ് ബാധകമായിരിക്കും. ഹിജാബ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ശിരോ വസ്ത്രമെന്നാണ് ഉത്തരവില്‍ പറയുന്നു.
നവംബർ 18, 19 തീയതികളിലാണ് വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടക്കുക. പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ പറയുന്നു. ഡ്രസ് കോഡ് ഹിജാബിനെ വ്യക്തമായി നിരോധിക്കുന്നില്ലെങ്കിലും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അത് സൂചിപ്പിക്കുന്നു.
English Summary: Karnataka Govt Bans Hijab In Competitive Exams
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.