22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024

കാർത്തിയുടെ ‘വിരുമൻ ‘ആഗസ്റ്റ് 12‑ന് തിയ്യറ്ററുകളിലേക്ക്

Janayugom Webdesk
July 30, 2022 3:08 pm

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ’ വിരുമൻ ’ എന്ന സിനിമയുടെ റീലീസ് വരുന്ന ആഗസ്റ്റ് 12‑ന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റർ പുറത്തിറക്കി. നേരത്തേ ആഗസ്റ്റ് 31- നു റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിൻ്റെ ഓഡിയോ — ട്രെയിലർ ലോഞ്ച് ആഗസ്റ്റ് 3‑ന് മധുരയിലെ രാജ മുത്തയ്യ ഹാളിൽ വെച്ച് ആരാധകരുടെ സാന്നിധ്യത്തിൽ നടക്കും. 

മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ ‘എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ’ കൊമ്പൻ ’ . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ’ വിരുമൻ’. രണ്ടു മാസം മുമ്പ് പുറത്തു വിട്ട, ” കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി നീ സിരിച്ചാ തന്നാലെ ” എന്ന ഗാന രംഗത്തിൻ്റെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുകയാണ്. ഇതു തന്നെ പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ആകാംക്ഷയും പ്രതീക്ഷയും വർദ്ധിപ്പിച്ചിരിക്കയാണ്. 

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ‚സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ’ വിരുമൻ ’ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ. എസ് കെ ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

Eng­lish Summary:Karthi’s ‘Viru­man’ August 12 in theaters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.