കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ ഹാജരായി. രാവിലെ 10. 30 നാണ് എം എം വർഗീസ് ഇ ഡി ഓഫീസിലെത്തിയത്. ഇത് മൂന്നാം തവണ ആണ് എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
കരുവന്നൂർ തട്ടിപ്പിൽ പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ, ബാങ്കിലെ സിപിഐഎമ്മിന്റെ രണ്ട് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് വർഗീസിൽ നിന്നും നിലവിൽ ഇ ഡി ചോദിച്ചറിയുന്നത്. എം എം വർഗീസിനെ കൂടാതെ തൃശ്ശൂർ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എം ബി രാജുവും ഇ ഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലുകളോട് സഹകരിച്ചില്ലെന്ന ഇ ഡി ആരോപണം എം എം വർഗീസ് തള്ളി. ഇ ഡി വാദം തെറ്റാണെന്നുംകൃത്യമായി ഇഡിയുമായി സഹകരിക്കുന്നുണ്ടെന്നും എം എം വർഗീസ് പറഞ്ഞു.
English Summary: Karuvannur case; MM Varghese appeared before ED
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.