കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ട ഒരു ടി20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം സെപ്റ്റംബറിലാണ് നടക്കുന്നത്. മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങൾക്കായാണ് ഓസ്ട്രേലിയ സെപ്റ്റംബർ രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം നടന്ന വെസ്റ്റിന്‍ഡീസിന് എതിരായ പരമ്പരയിലെ ഒരു ടി20ക്ക് വേണ്ടിയായി കാര്യവട്ടം സ്റ്റേഡിയം തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ ഒരു വേദിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതോടെ കാര്യവട്ടത്ത് ആരവം ഉയര്‍ന്നില്ല. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യക്ക് ഗുണം ചെയ്യും. ഒക്ടോബര്‍— നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. 2021 യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
English Summary:karyavattom stadium Hosts international cricket
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.