
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കാസർകോട് ജില്ല മാലിന്യമുക്തമായി. കാസർകോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ജില്ലാതല പ്രഖ്യാപനം നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിന് എം പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാസമ്പന്നരായ കേരളീയർ വ്യക്തി ശുചിത്വത്തിനെന്നപോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്ന് എം പി പറഞ്ഞു. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ഓരോരുത്തരുടെയും മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. കുട്ടികളിൽ ശുചിത്വം ബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ പരിസര ശുചിത്വ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ, എൽ എസ്ജിഡി ജോയിന്റ് ഡയറക്ടർ ജി സുധാകരൻ എന്നിവർ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു.
കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻസ് ജില്ലാ സെക്രട്ടറി അഡ്വ എ പി ഉഷ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ ജില്ലാ പഞ്ചായത്ത് മെമ്പർമ്മാരായ സി ജെ സജിത്ത്, ജാസ്മിൻ കബീർ, ഷൈലജ ഭട്ട്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, കെഎസ്ഡബ്ല്യുഎം പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ മിഥുനം കൃഷ്ണൻ, സികെസിഎൽ ജില്ലാ മാനേജർ മിഥുൻ ഗോപി എന്നിവർ പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.