5 December 2025, Friday

Related news

November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025
November 15, 2025
November 14, 2025

“കാത്ത് കാത്തൊരു കല്യാണം “തിയേറ്ററിലേക്ക്; 24 ന് റിലീസ്

പി. ആർ. സുമേരൻ
കൊച്ചി
November 6, 2023 3:03 pm

മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും.
കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് “കാത്ത് കാത്തൊരു കല്യാണം ” പറയുന്നത്.ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ നിർമ്മാണം.
തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ‚ഭ്രമരം ‚മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’.

ടെലിവിഷൻ ചാനൽ പരിപാടികളിലുടെയും, നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ് പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂർ,
രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന, അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി,
നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കഥ,ക്യാമറ ‑ജയിൻ ക്രിസ്റ്റഫർ, എഡിറ്റിംഗ് ‑വിജിൽ എഫ് എക്സ്. കളറിസ്റ് ‑വിജയകുമാർ, സ്റ്റുഡിയോ ‑ബോർക്കിഡ് മീഡിയ, മ്യൂസിക് ‑മധുലാൽ ശങ്കർ, ഗാനരചന ‑സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകർ ‑അരവിന്ദ് വേണുഗോപാൽ, സജി, പാർവതി, ബാക്ക് ഗ്രൗണ്ട് സ്കോർ ‑റോഷൻ മാത്യു റോബി, ആർട്ട്‌ ‑ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് ‑രതീഷ് രവി,കൊറിയോ ഗ്രാഫർ — സംഗീത്, വസ്ത്രാ ലങ്കാരം ‑മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടർ ‑സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർസ് ‑വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെൻ ‑ഋഷി രാജു, പ്രൊഡക്ഷൻ കൺട്രോളർ ‑മഹേഷ്‌, ഫിനാൻസ് മാനേജർ ‑ഹരിപ്രസാദ്, പി.ആർ.ഒ- പി.ആർ.സുമേരൻ.
സ്റ്റിൽസ് ‑കുമാർ.എം’ പി.,ഡിസൈൻ ‑സന മീഡിയ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.