1 March 2026, Sunday

Related news

February 18, 2026
February 15, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 14, 2026

വൻ താര നിരയുമായി “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും

Janayugom Webdesk
August 24, 2024 5:18 pm

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്.

ഛായാഗ്രഹണം — ജോമോൻ ടി ജോൺ, എഡിറ്റിങ് — ഷമീർ മുഹമ്മദ്, സംഗീതം — അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ — റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ — സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് — ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് — സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് — കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ് — അമൽ ജെയിംസ്, ഡിസൈൻസ് — ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് — 10ജി മീഡിയ, പി ആർ ഒ — എ എസ് ദിനേശ്, ആതിര ദിൽജിത്. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബൂഷൻ. ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.