
എറണാകുളം കളമശ്ശേരിയിൽ കത്തിക്കുത്തിനിടെ ഞാറക്കൽ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. ഞാറക്കൽ സ്വദേശി 25 കാരനായ വിവേകാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്‍റെ വീട്ടിലെത്തി പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി കൊണ്ടുപോയി.സംസാരത്തിനിടെ കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് വിവേകിനെ കുത്തുകയായിരുന്നു. വിവേകിന് നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വിവേക് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.