19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 5, 2025
April 4, 2025
March 1, 2025
February 21, 2025
February 3, 2025
February 3, 2025
February 3, 2025
February 2, 2025
February 2, 2025

ബജറ്റിലെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസ്ഥാവനയെന്ന് കവി മുരുകന്‍ കാട്ടാക്കട

Janayugom Webdesk
തിരുവനന്തപുരം
February 3, 2025 12:02 pm

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയെന്ന് കവി മരുകന്‍ കാട്ടാക്കട. അതിനുവേണ്ടി അദ്ദേഹം തന്റെ ഉള്ളിലെ നിലവാരത്തിനനുസരിച്ചുള്ള സെന്റിമെന്റസാണ് ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ മരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.

താമര ഉണ്ടാകുന്നത് ചെളിയില്‍ നിന്നാണെല്ലോ, അപ്പോ ചെളി മനസ്സുള്ള മനുഷ്യര്‍ ഇപ്പോൾ ധാരാളമുണ്ട്. അതിന്റെ ഒരു അടയാളപ്പെടുത്തലാണ് ഇപ്പോഴത്തെ സുരേഷ്​ഗോപിയുടെ പ്രസ്താവന എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴും വെളിച്ചം വന്നിട്ടില്ലാത്ത മനസും കൊണ്ട് നടക്കുന്ന വെറും ശരീരമാണവര്‍. ഇത്തരം ആളുകള്‍ക്ക് മേല്‍ക്കൈ ഉണ്ടാകുമ്പോഴാണ് അഫ്ഗാനിസ്ഥാന്‍ ഉണ്ടാകുന്നത്.

ജാതിയും മതവും ഒന്നുമല്ല മനുഷ്യനെ ഹൃദയം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. സ്‌നേഹവും സാഹോദര്യവുമാണ് മനുഷ്യനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്നും പറഞ്ഞ അദ്ദേഹം മലയാളിക്ക് ഇത്തരത്തിലുള്ള മാലിന്യങ്ങളെ അകറ്റി നിർത്താനുള്ള ശേഷിയുമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ളവരെ തടയാനുള്ള സാംസ്കാരക ആരോ​ഗ്യം ശ്രീ നാരായണ ​ഗുരുവിനെ പോലുള്ളവർ നൽകിയിട്ടുണ്ട്. നമ്മൾ കരുതലോടെ ഇരിക്കണം എന്നാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ കാണിച്ചു തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.