10 April 2025, Thursday
KSFE Galaxy Chits Banner 2

കവിയൂര്‍ പൊന്നമയ്ക്ക് നാടിന്റെ ആദരം; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖ താരങ്ങള്‍, വൈകിട്ട് സംസ്ക്കാരം

Janayugom Webdesk
തിരുവനന്തപുരം
September 21, 2024 1:33 pm

പ്രമുഖതാരങ്ങളായ മമ്മൂട്ടുയും,മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താന നിര തന്നെ മലയാള സിനിമയുടെ അമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവപ്പില്‍ ആണ് സംസ്ക്കാരം. എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ മേഖലയിലെ പ്രമുഖരെല്ലാമെത്തി. മമ്മൂട്ടി, മോഹൻലാൽ, കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ‚ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം മലയാള സിനിമയുടെ അമ്മക്ക് ആദരം അർപ്പിക്കാൻ വന്നു.

സംസ്ഥാന സർക്കാരിനായി മന്ത്രി പി രാജീവ് റീത്ത് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാലുമണിയോടെ വിട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. 

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.