18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025
February 8, 2025
January 19, 2025
January 13, 2025
January 13, 2025
January 13, 2025

കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബുട്ടീക്കില്‍ തീപിടിത്തം

Janayugom Webdesk
കൊച്ചി
March 9, 2022 8:37 am

നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടിത്തം. കൊച്ചി ഇടപ്പള്ളിയിലുള്ള ​ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കാണ് ഇത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. 

പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വന്നതോടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ഫയർഫോഴ്സിൽ വിവരമറിയിച്ചത്. എന്നാല്‍ മാളിന് അകത്തായതിനാൽ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാൻ ഉദ്യോ​ഗസ്ഥർ മുൻകരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയെന്നായിരുന്നു വിവരം ലഭിച്ചിരുന്നു. 

Eng­lish Summary:Kavya Mad­ha­van’s ‘Lak­shya’ bou­tique catch­es fire
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.