23 December 2024, Monday
KSFE Galaxy Chits Banner 2

റൈബാകിനയ്ക്ക് കിരീടം

Janayugom Webdesk
July 9, 2022 10:43 pm

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് കസാഖ്സ്ഥാൻ താരം എലെന റൈബാകിന. ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബ്യുറിനെ തകര്‍ത്താണ് റൈബാകിന കിരീടം ചൂടിയത്. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻഡ്സ്‌ലാം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഗ്രാന്‍ഡ്സ്‌ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്ഥാന്‍ താരമെന്ന നേട്ടവും റൈബാകിന സ്വന്തമാക്കി. സ്കോര്‍: 3–6, 6–2, 6–2.
2011 നു ശേഷം വിംബിള്‍ഡണില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി റൈബാകിന. ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ഓന്‍സ് ജാബ്യുര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6–3 ന് ജാബ്യുര്‍ സ്വന്തമാക്കി. എന്നാല്‍ റൈ­ബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെ­റ്റ് 6–2 ന് സ്വന്തമാക്കി റൈബാകിന തിരിച്ചടിച്ചു. മൂന്നാം സെ­റ്റിലും 6–2 ന് വിജയിച്ച് റൈബാകിന ചരിത്രം കുറിച്ചു.
ഒരു ഗ്രാൻഡ്­സ്‌ലാം ഫൈനലിൽ എത്തിയ ആ­ദ്യ അറബ് താരവും ആഫ്രിക്കൻ വനിതയുമാണ് ജാബ്യുർ. സെ­മിഫൈനലി­ൽ മുപ്പത്തിനാലുകാരിയും ര­ണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജർമൻ താരം തത്യാന മരിയെയാണ് ജാബ്യുർ മറികടന്നത്.

Eng­lish Sum­ma­ry: Kaza­khstan’s Ele­na Rybak­i­na wins Wim­ble­don ten­nis wom­en’s sin­gles title

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.