17 January 2026, Saturday

Related news

November 3, 2025
October 17, 2025
October 16, 2025
June 4, 2025
May 13, 2025
October 31, 2024
October 31, 2024
March 10, 2024
December 27, 2023
July 4, 2023

പാലക്കാട് കത്ത്: പുറത്തായതിനു പിന്നില്‍ ഡിസിസിയെന്ന്; കുറ്റപ്പെടുത്തലുമായി കെ സി വേണുഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
October 31, 2024 12:21 pm

പാലക്കാട് ഡിസിസിയുടെ കത്ത് കിട്ടിയതെന്ന തരത്തിലാണ് ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അഭിപ്രായങ്ങള്‍. കത്ത് ചോർന്നതിൽ ക്ഷുഭിതനായി കെ സി കത്ത് പുറത്തുവന്നത് ഡിസിസിക്കകത്ത് നിന്നെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് അവലോകന യോഗത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയാണ് പൊട്ടിത്തെറിച്ചത്.ആത്മവിശ്വാസം തകർക്കാൻ ചിലർ നീക്കം നടത്തുന്നു.കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ബോധപൂർവ്വമാണ്. എതിരാളികൾക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയാണ് ചില നേതാക്കളെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി.വിമർശനത്തിന് വി കെ ശ്രീകണ്ഠനും തങ്കപ്പനും മറുപടി നൽകിയില്ല.

അവലോകന യോഗത്തിൽ ഡിസിസി ക്കെതിരെയും വിമർശനം ഉണ്ടായി. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയാണ് രൂക്ഷമായി വിമർശിച്ചത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയില്ല, ബൂത്തുതല പ്രവർത്തനങ്ങൾ നിർജീവമാണ് തുടങ്ങിയ വിമർശനങ്ങൾ യോഗത്തിൽ ഉയർന്നു. കെപിസിസി സെക്രട്ടറിമാ൪ക്ക് ചുമതലയുണ്ടായിട്ടും ബൂത്ത് പ്രവർത്തനം നിർജീവമാണ്. 

നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ ചുമതലയ്ക്ക് ആളില്ലെന്നും അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പ്രവർത്തനമില്ലാത്ത ബൂത്തുകളിൽ പകരം സംവിധാനം ഒരുക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘടന ഇല്ലെങ്കിൽ താൻ നേരിട്ട് സംവിധാനം ഒരുക്കുമെന്നും ഡിസിസി നേതാക്കൾക്ക് ഷാഫി പറമ്പിൽ ഉറപ്പു നൽകിയതായാണ് വിവരം.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.