13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026

കെസിഎൽ സീസൺ 2: മത്സരക്രമം പ്രഖ്യാപിച്ചു, ആദ്യ മത്സരം എരീസ് കൊല്ലവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ

Janayugom Webdesk
തിരുവനന്തപുരം
July 28, 2025 9:54 pm

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ ആറിന് നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നിവയുൾപ്പെടെ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ 21ന് രണ്ട് മത്സരങ്ങൾ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2:30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. തുടർന്ന് വൈകിട്ട് 7:45ന് അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെപ്റ്റംബർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.