18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 8, 2025
February 8, 2025
January 30, 2025
January 29, 2025
December 30, 2024
December 29, 2024
December 25, 2024
December 19, 2024
December 19, 2024

അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോഡി വോട്ട് ചോദിക്കുന്നതെന്ന് കെജ്രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 1:02 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോഡിക്ക് അടുത്ത വര്‍ഷം 75വയസാകുമന്നും അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോഡി വോട്ട് ചോദിക്കുന്നതെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്ന ആരോപണവും യുപിയിലെ പ്രചരണത്തിനെത്തിയ കെജ്രിവാള്‍ ആവര്‍ത്തിച്ചു പ്രചരണത്തിന് വേണ്ടി ഇടക്കാല ജാമ്യം ലഭിച്ച അദ്ദേഹം ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനെത്തിയത്.

മോഡിക്കെതിരെ ആഞ്ഞടിച്ചു തന്നെയാണ് പ്രചാരണനും.മോഡി വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ ആവര്‍ത്തിച്ചു.അടുത്ത വര്‍ഷം മോഡിക്ക് 75 വയസാകുമെന്നും 75 വയസു കഴിഞ്ഞവര്‍ വിരമിക്കണമെന്നത് മോഡി തന്നെ ഉണ്ടാക്കിയ ചട്ടമെന്നും ചൂണ്ടിക്കാട്ടിയ കെജ്രിവാള്‍ മോഡി വിരമിക്കില്ലെന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അടുത്ത സെപ്റ്റംബറില്‍ അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ് മോഡിയുടെ നീക്കമെന്നും അഭിപ്രായപ്പെട്ടു

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ യോഗി ആതിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുമെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു

Eng­lish Summary:
Kejri­w­al says that Modi is ask­ing for votes to make Amit Shah the Prime Minister

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.