ഡല്‍ഹി മുഖ്യമന്ത്രിക്കായുള്ള സിവില്‍ ലൈനിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതി വെളളിയാഴ്ച കെജ്രിവാള്‍ ഒഴിയും .ഫിറോസ് റോഡിലെ പണ്ഡിറ്റ് രവിശങ്കര്‍— ശുക്ല ലെയ്നിലുള്ള അഞ്ചാം നമ്പര്‍ ബംഗ്ലാവിലേക്ക് അദ്ദേഹം താമസം മാറ്റും. നിലവിലെ എഎപിയുടെ രാജ്യസാഭാഗം മിത്തലിന് അനുവദിച്ചതാണ് വസതി.
സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹിയില്‍ കെജ്രിവാളിന് വസതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ എഎപിക്ക് സാധിച്ചിരുന്നില്ല. ദേശീയ പാര്‍ട്ടി പദവിയുള്ള എഎപിയുടെ കണ്‍വീനറായ കെജ്രിവാളിന് വസതി നല്‍കാന്‍ കേന്ദ്രപൊതുമരാമത്ത് വകുപ്പും തയ്യാറായില്ല. ഡല്‍ഹി മദ്യനയക്കേസില്‍ ഇഡിയും, സിബിഐയും അറസ്റ്റ് ചെയ്ത കെജ്രിവാള്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചശേഷമാണ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.