23 January 2026, Friday

അരവിന്ദ് കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു; പ്രത്യേക മുറിയിലേക്ക് മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2024 5:46 pm

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു. അദ്ദേഹത്തെ കോടതിയിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇഡി 10 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കോടതിയിൽ വാദം നടക്കവെയാണ് കെജ്‌രിവാളിന്റെ രക്തസമ്മർദം കുറഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിച്ചു. ഡല്‍ഹി റൗസ് അവന്യു കോടതിയിൽ വാദം തുടരുകയാണ്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Eng­lish Summary:Kejriwal’s blood pres­sure drops; Moved to sep­a­rate room
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.