കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം കല്ല്യാശ്ശേരി കെൽട്രോണിൽ ഒന്നിന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും. ‚വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ‚എം.എൽ.എ മാരായ എം.വിജിൻ,രാജ്മോഹൻ ഉണ്ണിത്താൻ ‚കടകംപള്ളി സുരേന്ദ്രൻ,മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കെ.ജി. കൃഷ്ണകുമാർ, (മാനേജിംഗ് ഡയറക്ടർ ‚കെൽട്രോൺ) ‚എം . പ്രകാശൻ (ജനറൽ മാനേജർ ),ടി. എസ്. അനിൽ ( ജനറൽ മാനേജർ),എം. അഭിഷേക് ( ഡെപ്യൂട്ടി ജനറൽ മാനേജർ),ജി .രാജ് കൃഷ്ണൻ( അസി.മാനേജർ), എൻ. ബിനിൽ (അസി. മാനേജർ) എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.